ചേലക്കര: ടയർ പൊട്ടി . ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ജോലിക്കിടെ നെഞ്ച് വേദനയെ തുടർന്ന് മരിച്ച ചേലക്കര പഞ്ചായത്ത് ഓഫിസ് അറ്റൻഡറായ വെങ്ങാനെല്ലൂർ പട്ടാണിപറമ്പ് മണികണ്ഠൻെറ മൃതദേഹവുമായി വന്ന ആംബുലൻസിലിനെ അനുഗമിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നേ മുക്കാലോടെ മണലാടി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടം. തേഞ്ഞുതീരാറായ മുൻഭാഗത്തെ ടയർ പൊട്ടിയതോടെ മഴയിൽ നനഞ്ഞ റോഡിൽ നിയന്ത്രണം വിട്ട് സമീപത്തെ തേക്കുമരത്തിൽ ഇടിച്ചു ജീപ്പ് നിന്നു. ഗ്രാമപഞ്ചായത്തങ്ങളായ ശ്രീകുമാർ. അച്ചൻകുഞ്ഞ്, മോഹൻദാസ് (തോന്നൂർക്കര), വിനോദ് പന്തലാടി, മോഹൻദാസ് (കുട്ടാടൻ) എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. പിന്നീട് മറ്റൊരു വാഹനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചേലക്കരയിലെത്തി. photo TT jeep chelakkara
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.