എ.സികൾ വില്ലന്മാർ; ആശുപത്രികളിൽ കോവിഡ് വ്യാപന മുന്നറിയിപ്പുമായി െഎ.എം.എ

വായു പുറത്തുവിടുന്നത് എച്ച്.ഇ.പി.എ ശുദ്ധീകരണത്തിന് ശേഷമാകണം പി.പി. പ്രശാന്ത് തൃശൂർ: ആരോഗ്യപ്രവർത്തകർക്ക് കോ വിഡ് ബാധയേൽക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിലെ ശീതീകരണി (എ.സി) രോഗവ്യാപനത്തിനിടയാക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ). പുറംവായു സമ്പർക്കമില്ലാത്ത രീതിയിലുള്ള ശീതീകരണ സംവിധാനം സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലാണിത്. മതിയായ വായുസഞ്ചാരമൊരുക്കി ശീതീകരണി സംവിധാനത്തിൽ മാറ്റംവരുത്താൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ആശുപത്രിയിലെത്തുന്നവർക്കും ജീവനക്കാർക്കും വൈറസ് ബാധയുണ്ടായേക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി ഐ.എം.എ ദേശീയ സെക്രട്ടറി ജനറൽ ഡോ. ആർ.വി. അശോകൻ പറഞ്ഞു. മുൻ ദേശീയ പ്രസിഡൻറ് ഡോ. കെ.കെ. അഗർവാൾ പഠനം നടത്തി വിശദാംശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ദേശീയതലത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുമെന്നും ഡോ. അശോകൻ പറഞ്ഞു. കെട്ടിടത്തിനകത്തെ വായു പുനരുപയോഗിക്കുന്ന തരത്തിലുള്ള ശീതീകരണി സംവിധാനങ്ങൾ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പഠനം പറയുന്നത്. വായുവിലുള്ള കോവിഡ് വൈറസുകൾ വിവിധ ഉപരിതലത്തിൽ തങ്ങിനിൽക്കും. ആശുപത്രികളിൽ എച്ച്.വി.എ.സി (ഹീറ്റിങ് വൻെറിലേഷൻ എയർകണ്ടീഷനിങ്) സംവിധാനം വഴി വായു പുനരുപയോഗം നടത്തുന്നത് വ്യാപനത്തിനിടയാക്കുന്നു. ആശുപത്രികളിൽ ഹൈ എഫിഷ്യൻസി പർട്ടികുലേറ്റ് എയർ (എച്ച്.ഇ.പി.എ) സജ്ജീകരിച്ചാൽ അണുബാധ തടയാനാകുമെന്നും പഠനം ശിപാർശ ചെയ്യുന്നു. കോവിഡ് കൈകാര്യം ചെയ്യുന്ന ആശുപത്രികളിലെ ഒാപറേഷൻ തിയറ്ററുകളിൽ എച്ച്.ഇ.പി.എ ഫിൽറ്ററുകൾ ഉറപ്പുവരുത്തണം. ആശുപത്രിയിലെ കോവിഡ് മുറിയിലുള്ള വായു പുറത്തുവിടുന്നത് എച്ച്.ഇ.പി.എ ശുദ്ധീകരണത്തിന് ശേഷമാകണം. ഇൗ സംവിധാനമില്ലെങ്കിൽ രാസപ്രക്രിയയിലൂടെ രോഗാണുക്കളെ നിർവീര്യമാക്കുന്ന സജ്ജീകരണങ്ങൾ ഒരുക്കണം. പുറത്തേക്ക് വിടുന്ന വായു ശുദ്ധീകരിക്കാൻ അൾട്രാവയലറ്റ് അണുനശീകരണ മാർഗങ്ങൾ (യു.വി ട്രീറ്റ്മൻെറ്) സജ്ജീകരിക്കാം. ഇത് കഴിയില്ലെങ്കിൽ സംസ്കരിക്കപ്പെടുന്ന വായു, കെട്ടിടത്തിൻെറ ഉയർന്ന ഭാഗത്ത് മൂന്ന് മീറ്റർ ഉയരത്തിൽ പുകക്കുഴൽ സ്ഥാപിച്ച് പുറത്തുവിടണമെന്ന നിർദേശവും മാർഗരേഖയിലുണ്ട്. കണികയായി പോലും രോഗാണുക്കളടങ്ങിയ വായു പോകാത്തവിധം സജ്ജീകരിക്കുന്ന എയർബോൺ ഇൻഫക്ഷൻ െഎസൊലേഷൻ (എ.െഎ.െഎ) മുറികളിൽ കോവിഡ് രോഗികളെ പാർപ്പിക്കേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി. വിമാനങ്ങളിൽ ശീതീകരണികളുള്ളതിനാൽ അതീവശ്രദ്ധ പാലിച്ചില്ലെങ്കിൽ വിദേശത്തുനിന്നുള്ള വരവുപോലും ഭീഷണിയിലായാകും. പുറത്തുനിന്ന് എത്തുന്ന വായു ഉപയോഗിച്ചുള്ള ശീതീകരണി സംവിധാനത്തിലേക്ക് ആശുപത്രികളും മാളുകളും സിനിമശാലകളും ഒാഫിസുകളും മാേറണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.