മലപ്പുറം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വടക്കാങ്ങര മേഖല ജനകീയ കൂട്ടായ്മ വടക്കാങ്ങരയിൽ റാ ലി നടത്തി. കുഴാപറമ്പിൽ നിന്നാരംഭിച്ച റാലി സൗഹൃദ സംഗമത്തോടെ തടത്തിൽകുണ്ടിൽ സമാപിച്ചു. എട്ട് മഹല്ല് കമ്മിറ്റികൾ, അമ്പലക്കമ്മിറ്റികൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ക്ലബുകൾ, വ്യാപാരികൾ തുടങ്ങി പ്രദേശത്തെ ജനങ്ങളുടെ ഐക്യം വിളിച്ചോതിയായിരുന്നു പ്രതിഷേധം. സമാപനസംഗമത്തിൽ സ്വാമി ബ്രഹ്മാനന്ദ തീർഥ മുഖ്യാതിഥിയായി സംസാരിച്ചു. വിവിധ മഹല്ല് കമ്മിറ്റി, അമ്പലക്കമ്മിറ്റി, രാഷ്ട്രീയ പാർട്ടി, ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി. ഫോട്ടോ: mpcr1: വടക്കാങ്ങര മേഖല ജനകീയ കൂട്ടായ്മ വടക്കാങ്ങരയിൽ സംഘടിപ്പിച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.