മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ആശിര്‍വാദം തേടി മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർഥി എം.സി. ഖമറുദ്ദീന്‍ പാണക്കാട്ടെത്തി. വെള്ളിയാഴ്ച രാത്രി എട്ടോടെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വസതിയിലാണ് ആദ്യം എത്തിയത്. 8.30ഓടെ കുഞ്ഞാലിക്കുട്ടിക്കൊപ്പം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി. തുടര്‍ന്ന് തങ്ങളുമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചർച്ച ചെയ്തു. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഖബര്‍ സന്ദർശിച്ചു. കോഴിക്കോട് ജില്ല സെക്രട്ടറി റസാഖ് മാസ്റ്ററും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.