മേലാറ്റൂർ: വിതരണ പൈപ്പ് പൊട്ടിയതിനാൽ ചെമ്മാണിയോട് നിവാസികൾക്ക് മാസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. പതിറ്റാണ്ടുകളായി പ്രദേശവാസികൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് മേലാറ്റൂർ വില്ലേജ് ഓഫിസിന് സമീപത്തെ മേലാറ്റൂർ കുടിവെള്ള പദ്ധതിയെയായിരുന്നു. മേലാറ്റൂർ വെള്ളിയാർ പുഴയിലുള്ള തടയണയോട് ചേർന്ന് പുഴക്കടിയിലൂടെയാണ് കുടിവെള്ള വിതരണ പൈപ്പ് ചെമ്മാണിയോട് പ്രദേശത്തേക്ക് പോകുന്നത്. ഇവിടത്തെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഇതിൽനിന്നുള്ള വെള്ളമാണ്. പ്രളയകാലത്ത് പുഴയിലൂടെ ഒഴുകിവന്ന മരക്കുറ്റികളും കല്ലുകളും തട്ടിയാണ് പൈപ്പ് പൊട്ടിയതെന്നാണ് നിഗമനം. എത്രയും പെട്ടെന്ന് പൈപ്പ് ശരിയാക്കി കുടിവെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.