മൂന്നക്ക ലോട്ടറി വിൽപന നടത്തിയ കടയുടമ അറസ്​റ്റിൽ

തിരൂർ: ലോട്ടറി വിൽപനയുടെ മറവിൽ മൂന്നക്ക ലോട്ടറി വിൽപന നടത്തിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ. തിരൂർ ബി.പി അങ്ങാടി സ ്വദേശി കളരിപ്പറമ്പിൽ മോഹനനെയാണ് (45) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള ജ്യോതിസ് ലോട്ടറി കടയിൽനിന്ന് കേരള സംസ്ഥാന ലോട്ടറിക്ക് സമാനമായുള്ള മൂന്നക്ക ലോട്ടറി കണ്ടെടുത്തു. കടയിൽനിന്ന് 1,09,580 രൂപയും പൊലീസ് കണ്ടെത്തി. എസ്.ഐ ജലീല്‍ കറുത്തേടത്ത്, സി.പി.ഒമാരായ സജി അലോഷ്യസ്, റഹീം യൂസഫ്, പങ്കജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.