കോട്ടക്കൽ: ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികളുടെ നില ഗുരുതരം. കുറ്റിപ്പുറം വടക്കേത ല പുതിയ മാളിയേക്കൽ സയ്യിദ് ബാക്കിറിൻെറ മകൻ സയ്യിദ് ത്വയ്യിബ് (10), പരപ്പനങ്ങാടി വലിയ സിയാറത്തിങ്ങൽ യൂസഫ് കോയ തങ്ങളുടെ മകൻ ഫജാസ് (എട്ട്) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കോട്ടക്കൽ കുറ്റിപ്പുറം ആലിൻചുവട്ടിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വിരുന്നിനെത്തിയ ഫജാസുമടക്കം മൂന്നുപേരാണ് ക്വാറി കാണാൻ പോയത്. മണ്ണും മറ്റുമിട്ട് നികത്തിയ ക്വാറിയുടെ മറ്റൊരു ഭാഗത്ത് കുട്ടികൾ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വിവരമറിയിച്ചതിനെതുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.