പൂപ്പലത്തെ റോഡ് തകർച്ചയും കുരുക്കും യാത്രക്കാരെ വലക്കുന്നു

പെരിന്തൽമണ്ണ: പ്രളയത്തിലെ തകർച്ചയും ഇഴഞ്ഞുനീങ്ങുന്ന രണ്ടു കലുങ്കുകളുടെ നിർമാണവും താഴെ പൂപ്പലത്ത് യാത്ര ദുസ്സഹമാക്കി. റോഡിൽ രൂപപ്പെട്ട കുഴികളിൽ സ്കൂട്ടർ യാത്രക്കാർ വീണ് അപകടം പതിവായി. ചളിവെള്ളം കെട്ടിനിന്ന് കുഴികളുടെ ആഴം കാണാനാവാതെ വാഹനങ്ങൾ നിയന്ത്രണം വിടുന്നുമുണ്ട്. കലുങ്ക് നിർമാണം തുടങ്ങിയിട്ട് ഏറെയായി. ഇത് പൂർത്തിയായാലും റോഡ് അതിനനുസരിച്ച് ഉയർത്തി ഗതാഗതം സുഗമമാക്കാൻ ഇനിയും വൈകും. ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന റോഡാണിത്. ഉത്സവ സീസണിൽ വാഹനങ്ങളുടെ എണ്ണവും കൂടി. സ്വകാര്യബസുകൾ കുരുക്കിൽപെട്ട് സമയം നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. മരാമത്ത് അധികൃതരുടെ ശ്രദ്ധ അടിയന്തരമായി വേണമെന്നും യാത്രപ്രശ്നം പരിഹരിക്കണമെന്നുമാണ് ആവശ്യം. പടം.. pmna8 പെരിന്തൽമണ്ണ താഴെ പൂപ്പലത്ത് ഒാവുപാലം നിർമിക്കുന്നതിന് സമീപം തകർന്ന റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.