വള്ളുവമ്പ്രം: മുസ്ലിയാർ പീടിക ഫ്രൻറ്സ് ക്ലബ് മൂന്ന് ദിവസങ്ങളിലായി നടത്തിവന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു. പഴയ കാല ഓർമകൾ വീണ്ടെടുക്കുംവിധം കുട്ടിയും കോലും, പമ്പരം കുത്ത്, ഗോലി കളി, നൂറ്റൊളി, തൊട്ട് കളി, തൊട്ടേറ് തുടങ്ങിയ കളികൾ ഉൾപ്പെടുത്തിയായിരുന്നു . പഞ്ചായത്തംഗം സുഹ്റ മൂച്ചിത്തോടൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് എൻ. ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി. വാസുദേവൻ, സി. അബൂബക്കർ, എൻ. ശിഹാബ്, എൻ. ഹരിദാസൻ, എൻ. വാസുദേവൻ, എൻ. നിസാർ, എ. സതീഷ്, പ്രമോജ് ബാലകൃഷ്ണൻ, ബഷീർ കോഴിക്കോടൻ, വൈശാഖ്, എം. ഗിരീഷ്, സി.പി. രഷ്മി, അൽഷ വിജേഷ്, രഞ്ജിനി പ്രമേജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.