മൂന്നുകോടി രൂപയുടെ നിർമാണ പ്രവൃത്തിക്ക് ടെന്‍ഡറായി മലപ്പുറം: നിർമാണം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ട കോട്ടപ്പ ടി-വലിയങ്ങാടി ബൈപാസ് റോഡ് പൂർത്തിയാവുന്നു. മൂന്നുകോടി രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡറായതായി പി. ഉബൈദുല്ല എം.എല്‍.എ അറിയിച്ചു. കേന്ദ്രീയ വിദ്യാലയം മുതല്‍ തിരൂര്‍ റോഡ് വരെയുള്ള ഭാഗത്ത് 25ഓളം മീറ്ററും മൈലപ്പുറം പെട്രോള്‍ പമ്പ് മുതല്‍ വലിയവരമ്പ് വരെയുള്ള റോഡ് നിര്‍മാണവുമാണ് നടത്താനുള്ളത്. മഴ കുറഞ്ഞശേഷം സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങാനാണ് തീരുമാനം. വലിയവരമ്പിലും കോട്ടപ്പടിയിലും സ്ഥലമേറ്റെടുത്ത് ടാറിങ് നടത്തിയിട്ടും തിരൂര്‍ റോഡിലെ കുറച്ചുഭാഗത്ത് നിര്‍മാണ പുരോഗതി സാധിച്ചിരുന്നില്ല. വര്‍ഷങ്ങളായി ടാറിങ് നടത്താനാതെ കിടക്കുകയായിരുന്നു ഈഭാഗം. സാങ്കേതിക നടപടികളില്‍ കുരുങ്ങിയതിനാലാണ് നിര്‍മാണം വൈകുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. കലക്ടറേറ്റ്-കോട്ടപ്പടി റോഡിൽനിന്ന് കേന്ദ്രീയ വിദ്യാലയം മുതല്‍ കോട്ടപ്പടി തിരൂര്‍ റോഡുവരെയും വലിയവരമ്പ് മുതല്‍ വലിയങ്ങാടി വരെയും നീളുന്നതാണ് ബൈപാസ്. ബൈപാസിൻെറ ഭാഗമായി സംസ്ഥാനപാതയിൽ തിരൂര്‍ റോഡിൻെറ വികസനമാണ് മൈലപ്പുറം പെട്രോള്‍ പമ്പ് മുതല്‍ വലിയവരമ്പുവരെ നടത്തുന്നത്. മലപ്പുറം-തിരൂര്‍ റോഡില്‍ സ്ഥലമേറ്റെടുത്ത ശേഷം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതല്ലാതെ മറ്റു പ്രവൃത്തികളൊന്നുമുണ്ടായില്ല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ഈ ഭാഗത്ത് റോഡിനും വീതികൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.