കൃഷിനാശം: സഹായധനം വേഗത്തിൽ ലഭ്യമാക്കണം

കൊളത്തൂർ: പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സഹായധനം വേഗത്തിൽ ലഭ്യമാക്കണമെന്ന് കർഷകസംഘം പുഴക്കാട്ടിരി വ ില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. കെ.പി. മുജീബ് അധ്യക്ഷത വഹിച്ചു. എം.പി. അജയൻ രക്തസാക്ഷി പ്രമേയവും സേതുമാധവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉമ്മർ പാറയിൽ, നന്ദകുമാർ, ഉണ്ണി പാതിരിക്കോട് എന്നിവർ സംസാരിച്ചു. എം.പി. അജയകുമാർ സ്വാഗതവും ആനക്കൽ രാജൻ നന്ദിയും പറഞ്ഞു. കോഷൻ ഡെപ്പോസിറ്റ് വിതരണം വെള്ളിയഞ്ചേരി: എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ 2019 മാർച്ചിൽ പരീക്ഷയെഴുതിയ പ്ലസ് ടു വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് വെള്ളി, ശനി ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.