പ്രളയ ബാധിതര്‍ക്ക് സഹായം

മങ്കട: കടന്നമണ്ണ എ.യു.പി സ്‌കൂള്‍ നാലുദിവസംകൊണ്ട് രക്ഷിതാക്കളില്‍നിന്ന് ലഭിച്ച 60,000 രൂപ നിലമ്പൂര്‍ പാതാറിലെ അഞ്ച് കുടുംബങ്ങള്‍ക്ക് നൽകി. പി.ടി.എ പ്രസിഡൻറ് ഹബീബ്, പ്രധാനാധ്യാപിക സക്കീന എന്നിവര്‍ ഫണ്ട് വിതരണം നടത്തി. അധ്യാപകരായ അബ്ദുൽ കരീം, സിറാജുദ്ദീന്‍, ഷമീം എന്നിവര്‍ നേതൃത്വം നൽകി. തൊഴില്‍രഹിത വേതനം മങ്കട: ഗ്രാമപഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് കോപ്പി, ആധാര്‍ കാര്‍ഡ്, എംപ്ലോയ്മൻെറ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, തൊഴില്‍ രഹിതവേതന വിതരണ കാര്‍ഡ് എന്നിവ സഹിതം സെപ്റ്റംബര്‍ രണ്ടിന് പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് ഹാജരായി യോഗ്യത ഉറപ്പുവരുത്തണമെന്ന് സെക്രട്ടറി അറിയിച്ചു. മക്കരപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് കോപ്പി, ആധാര്‍ കാര്‍ഡ് എംപ്ലോയ്മൻെറ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, തൊഴില്‍ രഹിതവേതന വിതരണ കാര്‍ഡ് എന്നിവ സഹിതം സെപ്റ്റംബര്‍ മൂന്നിനകം പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് ഹാജരായി യോഗ്യത ഉറപ്പുവരുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.