അങ്ങാടിപ്പുറം: ഓരാടംപാലം അപകടാവസ്ഥക്ക് സ്ഥിര പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി എക്സ ിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. എൻ.എച്ച് അധികൃതരുടെയും ജനപ്രതിനിധികളുടെയും ജില്ല ഭരണകൂടത്തിൻെറയും അവഗണന അവസാനിപ്പിക്കണം. പാലത്തിൽ നടന്ന അപകടങ്ങൾ അധികൃതർ ഗൗരവത്തിലെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ജലാൽ കൂട്ടിലങ്ങാടി, ഖദീജ വെങ്കിട്ട, അഷറഫ്, സൈതാലി വലമ്പൂർ, ജമാൽ മങ്കട, എ.ടി. മുഹമ്മദ്, നൗഷാദ് അരിപ്ര, മുബാറക്ക് എന്നിവർ സംസാരിച്ചു. സി.എച്ച്. സലാം സ്വാഗതവും സക്കീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.