തിരുവില്വാമല: പീഡനക്കേസിൽ സസ്പെൻഷനിലായ സി.ഐ പരാതിക്കാരിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. തിരുവില്വാമല കാട്ടുകുളം സ്വദേശി ആർ. ശിവശങ്കരനെതിരെ പഴയന്നൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. വ്യാഴാഴ്ച ഉച്ചക്ക് പഴമ്പാലക്കോട് തോട്ടിൻപള്ളത്താണ് സംഭവം. പരാതിക്കാരിയായ യുവതിയുടെ സ്കൂട്ടറിൽ ഇന്നോവ കാർ ഇടിപ്പിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2018ൽ ശിവശങ്കരൻ പാലക്കാട് നോർത്ത് സി.ഐ ആയിരിക്കുമ്പോഴാണ് യുവതിയുടെ പരാതിയെ തുടർന്ന് സസ്പെൻഷനിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.