ബാബരി ഭൂമി ബാബർക്ക് വഖഫ് ചെയ്യാനാവില്ലെന്നും വാദം ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യ ദാറുൽ ഇസ്ലാ ം ആയിരുെന്നന്ന് നിർമോഹി അഖാഡ. അതിനാൽ ഇസ്ലാമിക നിയമം അനുസരിച്ച് താൻ കീഴടക്കിയ ദാറുൽ ഇസ്ലാമിലെ വരുമാനമല്ലാതെ ഭൂസ്വത്തുക്കളൊന്നും മുസ്ലിം ഭരണാധികാരിയായ ബാബറിന് കൈവശപ്പെടുത്താൻ അധികാരമില്ലെന്നും ബാബരി ഭൂമി കേസിൻെറ വാദം കേൾക്കലിൽ നിർമോഹി അഖാഡ ബോധിപ്പിച്ചു. വാദം കേൾക്കലിൻെറ 14ാം ദിവസമായ ബുധനാഴ്ച നിർമോഹി അഖാഡക്കുവേണ്ടി ഹാജരായ അഡ്വ. പി.എൻ. മിശ്രയാണ് ഇൗ വാദമുഖങ്ങൾ നിരത്തിയത്. അയോധ്യയിലെ ചക്രവർത്തിയും ബാബറും തമ്മിൽ യുദ്ധം നടന്നിരുെന്നന്നാണ് വഖഫ് ബോർഡിൻെറ വാദമെന്ന് മിശ്ര പറഞ്ഞു. ഇസ്ലാമിക നിയമം അനുസരിച്ച് ദാറുൽ ഇസ്ലാമിൽ ഒരു മുസ്ലിം ഭരണാധികാരിയെ മറ്റൊരു മുസ്ലിം രാജാവ് തോൽപിച്ചാൽ ഭൂമി ഏറ്റെടുക്കാൻ പാടില്ലെന്നും റവന്യൂ മാത്രമേ എടുക്കാവൂ എന്നും മിശ്ര വാദിച്ചു. അയോധ്യയിലെ ചക്രവർത്തി ഇബ്രാഹിം ലോധി ആയിരുെന്നന്നും മിശ്ര കൂട്ടിേച്ചർത്തു. എന്നാൽ, ഒരു മുസ്ലിം ഭരണാധികാരി മാറി മറ്റൊരു മുസ്ലിം ഭരണാധികാരി വന്നാൽ പള്ളിയെങ്ങനെ പള്ളിയല്ലാതാകുമെന്ന് ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.