കൽപറ്റ: ദേശീയപാതയിലെ യാത്രനിരോധനം സംബന്ധിച്ച് സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിക്കുമെന്ന് രാഹുൽ ഗാന്ധി എം.പി. ബന്ദിപ്പൂർ വനത്തിലെ ദേശീയപാതയിൽ മേൽപാലങ്ങളാണ് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ സർവകക്ഷി സംഘവുമായുള്ള ചർച്ചയിലാണ് രാഹുൽ ഈ കാര്യം അറിയിച്ചത്. രാത്രിയാത്ര നിരോധനം മൂലം ഇപ്പോൾതന്നെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം വ്യക്തമായി അറിയാം. ഇക്കാര്യം ലോക്സഭയിൽ ഉന്നയിച്ചതാണ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. യാത്രനിരോധനവുമായി ബന്ധപ്പെട്ട് മുൻസർക്കാറിൻെറ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി ശ്രദ്ധയിൽ പെടുത്തി. പകൽകൂടി യാത്രനിരോധനം സംബന്ധിച്ച് അഭിപ്രായമറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ച പശ്ചാത്തലത്തിൽ ഇതിൻെറ അപ്രായോഗികത സുപ്രീംകോടതിയെ അറിയിക്കും. ബദൽപാതയും വനത്തിലൂടെയാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.