അയ്യങ്കാളി അനീതിക്കെതിരായ പോരാട്ടത്തിന് എന്നും ഊർജം -പി. അബ്ദുല്‍ മജീദ് ഫൈസി കോഴിക്കോട്: അനീതിക്കെതിരായ പോരാട ്ടത്തിന് എന്നും ഊർജം പകരുന്ന നേതാവാണ് അയ്യങ്കാളിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി. അയ്യങ്കാളിയുടെ 157ാമത് ജന്മദിനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അടിമത്തം തിരിച്ചുകൊണ്ടുവരാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. സ്വാതന്ത്ര്യവും നീതിയും ആഗ്രഹിക്കുന്ന ഏതൊരു പൗരനും അയ്യങ്കാളി എന്ന പോരാളിയില്‍ മാതൃകയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ദലിത് ഫെഡറേഷന്‍ (ഡമോക്രാറ്റിക്) സംസ്ഥാന പ്രസിഡൻറ് ടി.പി. ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി.ആര്‍. കൃഷ്ണന്‍ കുട്ടി, ഡെയ്സി ബാലസുബ്രഹ്മണ്യം, കോഴിക്കോട് ജില്ല പ്രസിഡൻറ് മുസ്തഫ പാലേരി, ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറി ടി.പി. മുഹമ്മദ്, ഇസ്മായില്‍ കമ്മന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.