പെരിന്തൽമണ്ണ: ''ഇവിടെ കൂടിയ ഓരാടം നിവാസികെള, ഫയർഫോഴ്സുകാരെ... ആരും പിരിഞ്ഞുപോവരുത്, എന്തെന്നുവെച്ചാൽ... ഇനിയും വീഴാനുണ്ടല്ലോ', പത്തു ദിവസത്തിനിടെ രണ്ടാം തവണയും ചരക്കുലോറി തോട്ടിൽ വീണ ഓരാടംപാലത്തിനെ കുറിച്ചാണ്. ഒരാഴ്ച കഴിയുന്നതിനിടെ അടുത്ത ലോഡ് അരി കൂടി വരുന്നതുകണ്ട ഓരാടം പാലത്തിനടിയിലെ പരൽ മീനുകൾ മനസ്സുകണ്ട ട്രോളൻ '' ഇറ്റ്സ് ടൂ മച്ച്..'' വിമർശനങ്ങളുടെ മൂർച്ച അധികൃതർക്കെതിരെ പരിഹാസമായി പരക്കുകയാണ്. പെരിന്തൽമണ്ണയിലെ എൻ.എച്ച് വിഭാഗം ഉദ്യോഗസ്ഥർ, പൊലീസ്, ജില്ല ഭരണകൂടം എന്നിവരുടെ നിരന്തര അവഗണനയാണ് വൻ അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. റോഡിനെ അപേക്ഷിച്ച് നന്നേ വീതികുറഞ്ഞ പാലം അരികിലെത്തുമ്പോഴാണ് ഡ്രൈവർമാർക്ക് തിരിച്ചറിയാനാവുന്നത്. അപ്പോഴേക്കും നിയന്ത്രണം വിടുകയാണ്. ഒരേ രീതിയിൽ പലതവണ അപകടങ്ങൾ നടക്കുമ്പോഴും തലനാരിഴക്കാണ് വാഹനത്തിലുള്ളവർ രക്ഷപ്പെടുന്നത്. മൂന്നുമാസം മുമ്പാണിവിടെ കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റത്. 17ന് അരിയുമായി വന്ന ചരക്കുലോറിയും കൂപ്പുകുത്തി. ഒാരാടംപാലം സ്ഥിരം അപകടമേഖലയാണെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടും സൂചനബോർഡ് സ്ഥിപിച്ചിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ജനങ്ങൾ സംഘടിതരായി എത്തുന്നില്ലെന്ന സമാധാനത്തിലാണ് ദേശീയപാത ഉദ്യോഗസ്ഥർ. പത്ത് ദിവസംമുമ്പാണ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ എം. അശോക് കുമാർ, സൂപ്രണ്ടിങ് എൻജിനീയർ ടി. സിന്ധു, എക്സിക്യൂട്ടിവ് എൻജിനീയർ ടി. മുഹമ്മദ് ഇസ്മയിൽ എന്നിവരടക്കം ഉദ്യോഗസ്ഥ സംഘം പ്രളയം കാരണം റോഡിലെ തകരാറുകളും പാലങ്ങളുടെ സുരക്ഷയും പരിശോധിക്കാനിറങ്ങിയത്. ഇവരെത്തിയ ദിവസം പുലർച്ചയാണ് ഒാരാടംപാലത്തിൽനിന്ന് ചരക്കുലോറി തലകീഴാഴായി മറിഞ്ഞത്. കാഴ്ച കാണാനെത്തിയവർ കൂടിനിൽക്കുന്നതിനിടെ പരിശോധനക്കിറങ്ങിയാൽ പ്രതിഷേധമുണ്ടാവുമെന്ന് ഭയന്ന് ചീഫ് എൻജിനീയറും സംഘവും പെട്ടെന്നുതന്നെ മടങ്ങുകയാണുണ്ടായത്. അപകടവിവരമറിഞ്ഞ് എത്തുന്നവരെല്ലാം ദേശീയപാത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പേരിലാണ് കലി തീർക്കുന്നത്. ഇതിൻെറ അടയാളമാണ് ബുധനാഴ്ച രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പരിഹാസങ്ങൾ. പടം... pmna5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.