പു.ക.സ യൂനിറ്റ് രൂപവത്​കരിച്ചു

വള്ളിക്കാപ്പറ്റ: പുരോഗമന കലാസാഹിത്യ സംഘം വള്ളിക്കാപ്പറ്റ യൂനിറ്റ് രൂപവത്കരണ കണ്‍വെന്‍ഷന്‍ വള്ളിക്കാപ്പറ്റ കല്‍പന ആര്‍ട്‌സ് ക്ലബില്‍ ചേര്‍ന്നു. മങ്കട ഏരിയ കമ്മിറ്റി അംഗം കെ.ടി. രാജീവ് ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം കെ. മുഹമ്മദ് സാലിം സ്വാഗതം പറഞ്ഞു. കല്‍പന ആര്‍ട്‌സ് ക്ലബ് പ്രസിഡൻറ് വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അങ്കണം ടി.വി. കൊച്ചുബാവ സാഹിത്യ പുരസ്‌കാരം നേടിയ ഡോ. വി. ഹിക്മത്തുല്ല, ടി.കെ. പത്മിനി സ്മാരക ബാലസാഹിത്യ പുരസ്‌കാരം നേടിയ രമേഷ് വട്ടിങ്ങാവില്‍, യുവകവയിത്രി ആര്‍ദ്ര രവീന്ദ്രന്‍, കേരള ലളിതകല അക്കാദമി അവാര്‍ഡ് ജേതാവ് കെ.എസ്. സൂരജ, പ്രദേശത്തുനിന്ന് സി.എ കരസ്ഥമാക്കിയ തന്‍വീര്‍, സ്വച്ഛ് ഭാരത് സമ്മര്‍ ഇേൻറണ്‍ഷിപ് പ്രോഗ്രാമിൻെറ ഭാഗമായി ക്ലബ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയിയായ വിഷ്ണു എന്നിവര്‍ക്ക് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ കെ. ഗീത ഉപഹാരങ്ങള്‍ നല്‍കി. യുവജനക്ഷേമ ബോര്‍ഡ് മങ്കട ബ്ലോക്ക് പ്രതിനിധി ബാബുരാജന്‍ സംസാരിച്ചു. എ. വാസുദേവന്‍ നന്ദി പറഞ്ഞു. എ. വാസുദേവന്‍ പ്രസിഡൻറായും കെ. മനോജ് കുമാര്‍ സെക്രട്ടറിയായും 11 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.