നാടുകാണി ചുരം റോഡ്: തകരപാടിയിൽ താൽക്കാലിക പാത ഒരുക്കി

നിലമ്പൂർ: ഉരുൾപൊട്ടൽമൂലം പാറകൾ വീണ് തടസ്സപ്പെട്ട നാടുകാണി ചുരം റോഡിലെ തകരപാടിയിൽ താൽക്കാലിക പാത ഒരുക്കി. പ്ര വൃത്തി ഏറ്റെടുത്ത് നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ചെറിയ വാഹനങ്ങൾക്ക് കടന്നുപോവാൻ പാകത്തിൽ പത്തടി വീതിയിൽ 25 മീറ്ററോളം നീളത്തിൽ പാത ഒരുക്കിയത്. ഇതോടെ ജീപ്പ് ഉൾെപ്പടെ വാഹനങ്ങൾക്ക് തേൻപാറവരെ കടന്നുപോവാം. നേരേത്ത തകരപാടി മുതൽ തേൻപാറവരെ 800 മീറ്ററിലധികം ദൂരം നടന്നുപോവേണ്ട അവസ്ഥയായിരുന്നു. തേൻപാറയിൽ റോഡിലേക്ക് വീണ കൂറ്റൻ പാറകൾ പൊട്ടിച്ചുമാറ്റിയാൽ മാത്രമേ ചുരം വഴി ഗതാഗതം സുഗമമാവൂ. കോഴിക്കോട് നിന്ന് പാറപൊട്ടിക്കാനുള്ള സ്ഫോടക വസ്തുക്കൾ എത്തിക്കാൻ കോഴിക്കോട് ജില്ല കലക്ടറുടെ അനുമതിവേണം. ഇതിനായുള്ള അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.