കാളപൂട്ട് മത്സരം ആവേശം വിതറി

എടവണ്ണപ്പാറ: മുതുവല്ലൂര്‍ പൊറ്റയില്‍ കാളപൂട്ട് കണ്ടത്തില്‍ നടന്ന കാളപൂട്ട് മത്സരം കാണികളില്‍ ആവേശം വിതറി. മല പ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 87 ജോടി കന്നുകള്‍ മാറ്റുരച്ചു. പി.ടി. ചെറി ഉദ്ഘാടനം ചെയ്തു. വീറും വാശിയും നിറഞ്ഞ മത്സരം രാത്രി ഒമ്പതുവരെ നീണ്ടു. ആവേശകരമായ മത്സരത്തിൻെറ മുഹൂര്‍ത്തങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ച് 41.35 സെക്കൻഡ് എടുത്ത് ചിറ്റങ്ങാടന്‍ സുഹൈല്‍ മോന്‍ കാവനൂര്‍ ഇബ്രാഹീം കുട്ടി ഹാജി മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കി. മൊയ്തുട്ടി ഹാജി മണ്ണാര്‍ക്കാട് രണ്ടും ഉരുണിയന്‍ കുഞ്ഞപ്പ പയ്യനാട് മൂന്നും ബാപ്പു കരുണപുരം നാലും സി.ടി. മുഹമ്മദ് ഹാജി വെട്ടിച്ചിറ അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് കൊളക്കാടന്‍ നാസര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ചിത്രം: EDAVANNAPPARA KALAPOOT, EDAVANNAPPARA KALAPOOTT 2 മുതുവല്ലൂര്‍ പൊറ്റയില്‍ കാളപൂട്ട് കണ്ടത്തില്‍ നടന്ന കാളപൂട്ട് മത്സരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.