മലപ്പുറം: ജിയോളജി വകുപ്പിൻെറ റിപ്പോർട്ട് അനുകൂലമാകുന്നതുവരെ കോട്ടക്കുന്ന് പാർക്ക് തുറക്കരുതെന്ന് പരിസരവാസ ികൾ. കോട്ടക്കുന്ന് ചരിവ്, ചെറാട്ടുകുഴി പ്രദേശത്തെ മണ്ണിടിച്ചൽ ഭീഷണിയുള്ള വീട്ടുകാരുടെ യോഗം പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. കോട്ടക്കുന്നിൽ എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവെക്കുക, കോട്ടക്കുന്നിലെ വെള്ളം ചെറാട്ടുകുഴി തോട്ടിലെത്തിക്കാനുള്ള ഡ്രൈനേജ് സൗകര്യം ഉണ്ടാക്കുക, പൊട്ടിത്തകർന്ന നടപ്പാതകൾ പൊളിച്ചുനീക്കി അപകട ഭീഷണി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. തുടർപ്രക്ഷോഭ പ്രവർത്തനങ്ങൾക്കായി വാർഡ് കൗൺസിലർ കല്ലിടുമ്പിൽ വിനോദ് രക്ഷാധികാരിയും കെ.വി. ബാലകൃഷ്ണൻ ചെയർമാനും ബാസിത് കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. സുരേന്ദ്രൻ, പ്രദീപ്, എ. ശ്രീധരൻ, സുരേഷ്, കെ.വി. ബാലകൃഷ്ണൻ, കെ. ജയകുമാർ, കെ. വിനോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.