നഗരസഭ സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനം തുടങ്ങി

മലപ്പുറം: നഗരസഭയുടെ നാലാംഘട്ട സിവില്‍ സര്‍വിസ് പരീക്ഷ പരിശീലന ക്ലാസ് ചെയര്‍പേഴ്‌സൻ സി.എച്ച്. ജമീല ഉദ്ഘാടനം ചെ യ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഫസീന കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഹാരിസ് ആമിയൻ സംസാരിച്ചു. നഗരസഭ പരിധിയില്‍നിന്ന് തിരഞ്ഞെടുത്ത ഹൈസ്‌കൂൾ, ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ 50 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനായി വിദ്യാര്‍ഥികളില്‍നിന്ന് നേരിട്ട് അപേക്ഷ സ്വീകരിച്ച് പ്രവേശന പരീക്ഷയിലൂടെ ഇവരെ തിരഞ്ഞെടുക്കുകയായിരുന്നു. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും കോട്ടപ്പടി ഗവ. ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്‌കൂളിലാണ് ക്ലാസ്. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.