യന്ത്രവത്കൃത കൃഷിക്ക് പ്രോത്സാഹനവുമായി പഞ്ചായത്ത്

മേലാറ്റൂർ: യന്ത്രവത്കൃത കൃഷിക്ക് പ്രോത്സാഹനവുമായി ഗ്രാമപഞ്ചായത്ത്. എടയാറ്റൂർ പാലത്തിങ്ങൽ മുജീബ്റഹ്മാൻ പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്താണ് യന്ത്രവത്കൃത ഞാറുനടീൽ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻെറ നേതൃത്വത്തിൽ അഗ്രികൾചറൽ ടെക്നോളജി മാനേജ്മൻെറ് ഏജൻസിയുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് യന്ത്രവത്കൃത കൃഷിക്ക് തുടക്കമിട്ടത്. കൃഷി ഓഫിസർ വി.എൻ. അനൂപ് കുമാർ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ എ.എസ്. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.