അങ്ങാടിപ്പുറം യു.ഡി.എഫിലെ ഭിന്നത: കോൺഗ്രസ് നേതൃത്വത്തിൻെറ പിടിപ്പുകേടെന്ന് പെരിന്തൽമണ്ണ: അങ്ങാടിപ്പുറം സർവി സ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ഉടലെടുത്ത പടലപ്പിണക്കത്തിനും യു.ഡി.എഫ് സംവിധാനത്തിൻെറ നിർജീവാവസ്ഥക്കും മുഖ്യകാരണം കോൺഗ്രസ് നേതൃത്വമാണെന്ന് ഒരുവിഭാഗം പ്രവർത്തകർ. ബാങ്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തിൽ പ്രസിഡൻറ് സ്ഥാനം രണ്ടര വർഷം വീതം മുസ്ലിം ലീഗും കോൺഗ്രസും പങ്കിടാൻ തീരുമാനിച്ചതാണെന്നും യു.ഡി.എഫ് ഉന്നതാധികാര സമിതിയുടെ മിനിറ്റ്സിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. യു.ഡി.എഫിൽ സമ്മതനായ വ്യക്തിയെ പ്രസിഡൻറ് പദത്തിലേക്ക് ചൂണ്ടിക്കാട്ടാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ചിലരുടെ വ്യക്തിതാൽപര്യമാണ് അതിനിടയാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ പോര് നിലനിൽക്കുന്ന പഞ്ചായത്താണിത്. അതേസമയം, ബാങ്ക് തെരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസ് സ്ഥാനാർഥികളുടെയും പ്രസിഡൻറ് പദത്തിൻെറ കാര്യത്തിൽ പാർട്ടി നേതൃത്വം വേണ്ടവിധം ഇടപെട്ടില്ലെന്ന് യു.ഡി.എഫ് പഞ്ചായത്ത് ചെയർമാനും ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയുമായ ടി. ഹരിദാസ് പറഞ്ഞു. പഞ്ചായത്ത് ഭരണത്തിലെ ക്രമക്കേടുകൾക്കെതിരെ യോജിച്ച സമരങ്ങൾക്ക് ഇനിയും സമയം വൈകിയിട്ടില്ല. വനിത ജീവനക്കാരിയെ ബാങ്ക് സസ്പെൻഡ് ചെയ്തത് കോൺഗ്രസിനകത്തെ ഗ്രൂപ് വിരോധത്തിൻെറകൂടി ഭാഗമാണ്. യു.ഡി.എഫ് ജില്ല നേതൃത്വം പാർലമൻെറ് തെരഞ്ഞെടുപ്പിനു മുമ്പ് പ്രശ്നപരിഹാരത്തിനു ചർച്ച നടത്തിയതും പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനകത്തെ പടലപ്പിണക്കമാണ് യോജിച്ച ഇടപെടലിന് തടസ്സമെന്ന വാർത്ത ശരിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.