കുഞ്ഞാണി ഉസ്താദ് അനുസ്മരണം

മേലാറ്റൂർ: സമസ്ത കേന്ദ്ര മുശാവറ അംഗവും മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയുമായിരുന്ന പി. മുഹമ്മദ്‌ എന്ന കുഞ്ഞാണി മുസ്ലിയാരുടെ ഒന്നാം അനുസ്മരണ പ്രാർഥന സംഗമം മുഹർറം പത്തിന് ദാറുൽഹികം ഇസ്ലാമിക് സൻെററിൽ നടക്കും. മേലാറ്റൂർ മേഖല സമസ്ത കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേലാറ്റൂർ ടൗൺ മസ്ജിദിൽ നടന്ന ആലോചന യോഗം സമസ്ത ജില്ല ജനറൽ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സി.ടി. മാനു മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഒ.എം.എസ്. തങ്ങൾ നിസാമി മേലാറ്റൂർ, ഒ.കെ.എസ്. തങ്ങൾ, കെ.പി.എം. അലി ഫൈസി, ടി.എച്ച്. ദാരിമി ഏപ്പിക്കാട്, പി.കെ. അബൂബക്കർ ഹാജി, മൊയ്‌തീൻകുട്ടി ദാരിമി, ഉസ്മാൻ അൻവരി, കെ.വി. യൂസഫ് ഹാജി, ശംസുദ്ദീൻ ഫൈസി, റഷീദ് മേലാറ്റൂർ, മുസ്തഫ അൻവരി, മുജീബ് അസ്‌ലമി, താജുദ്ദീൻ മൗലവി, ഇർഫാൻ ഹബീബ് ഹുദവി, ഉമറലി ഹൈതമി എന്നിവർ സംസാരിച്ചു. മേലാറ്റൂർ മേഖല സമസ്ത കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ: പുത്തനഴി മൊയ്‌തീൻ ഫൈസി (ചെയർ.), ഒ.കെ.എസ്. തങ്ങൾ എടപ്പറ്റ, എൻ. അബ്ദുല്ല ഫൈസി വെട്ടത്തൂർ (വൈസ് ചെയർ.), ഒ.എം.എസ്. തങ്ങൾ നിസാമി മേലാറ്റൂർ (ജന. കൺ), റഷീദ് മേലാറ്റൂർ (വർക്കിങ് കൺ.), ശംസുദ്ദീൻ ഫൈസി വെട്ടത്തൂർ, മുജീബ് അസ്‌ലമി ഏപ്പിക്കാട് (ജോ. കൺ.), പി. കുഞ്ഞുട്ടി ഫൈസി (ട്രഷ.). ചരിത്ര ക്വിസ് നടത്തി മേലാറ്റൂർ: തച്ചിങ്ങനാടം ചന്ദ്രൻ സ്മാരക ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ചരിത്ര ക്വിസ് നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ രഞ്ജിത്ത്, കെ. മുഹമ്മദ്, യു.പി. അശ്ഫാക്ക്, എം.കെ. അഭിൻ ദേവ് എന്നിവരും യു.പി വിഭാഗത്തിൽ പി.കെ. ആദിൽ അമീൻ, കെ. പരിഹ സുബി, ഒ. തന്മയ എന്നിവരും വിജയിച്ചു. പി.ജി. നാഥ്, എസ്.വി. മോഹനൻ എന്നിവർ നേതൃത്വം നൽകി. കെ. നാരായണൻ, സി.പി. രാംമോഹൻ, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.