ചാലക്കുടി: വെസ്റ്റ് കൊരട്ടിയിൽ അമ്മൂമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ചെറുമകൻ പൊലീസിൻെറ പിടിയില ായി. മംഗലശ്ശേരി കരയം പറമ്പത്ത് പ്രശാന്തിനെയാണ് (31) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെസ്റ്റ് കൊരട്ടി പാപ്പാട്ട് ഇല്ലത്ത് നാരായണൻ മൂസതിൻെറ ഭാര്യ സാവിത്രി അന്തർജനമാണ് (70) വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. അമ്മൂമ്മയുടെ കഴുത്തിലെ മുക്കൽ പവനോളം വരുന്ന മാല സ്വന്തമാക്കുന്നതിനാണ് ചെറുമകൻെറ കൊടും ക്രൂരത. ലഹരി ഉപയോഗം പതിവാക്കിയ പ്രതി പണം തികയാതെ വന്നപ്പോഴാണ് വയോധികയെ ശ്വാസം മുട്ടിച്ച് കൊന്നത്. മാല മോഷണം ശ്രദ്ധയിൽപെട്ടതോടെയാണ് ഇയാളെ ചുറ്റിപ്പറ്റി അന്വേഷണം നടന്നത്. നേരത്തേ മകൻെറ ഒപ്പം താമസിച്ചിരുന്ന സാവിത്രി അന്തർജനം മാമ്പ്രയിലെ പ്രൈമറി ഹെൽത്ത് സൻെററിൽ നിന്ന് ചികിത്സ തേടുന്നതിനുള്ള സൗകര്യം മുൻനിർത്തി മകളുടെ വീട്ടിലേക്ക് അടുത്തിടെയാണ് താമസം മാറ്റിയത്. മകൾ മാത്രമാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. മകളുടെ മകനായ പ്രശാന്ത് ഭാര്യാ സമേതം കൊരട്ടി കട്ടപ്പുറത്ത് താമസിച്ചു വരികയായിരുന്നു. കൽപണിക്കാരനായ പ്രതി സംഭവത്തിൻെറ തലേദിവസം വെസ്റ്റ് കൊരട്ടിയിലെത്തുകയും പിറ്റേ ദിവസം അമ്മ തയ്യൽ ജോലിക്കായി പോയ തക്കത്തിൽ അമ്മൂമ്മയുടെ അടുത്തേക്ക് വരികയുമായിരുന്നു. വീട്ടിലെ ടി.വിയുടെ ശബ്ദം കൂട്ടിെവച്ചതിന് ശേഷം, കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന അമ്മൂമ്മയുടെ മുഖത്ത് കട്ടിയുള്ള പുതപ്പ് ഇട്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയത്. മാല ഊരിയെടുത്തശേഷം മൃതദേഹം കട്ടിലിനടിയിലേക്ക് മാറ്റി വീടിൻെറ വാതിൽ പുറത്ത് നിന്ന് പൂട്ടി സ്ഥലം വിടുകയുമായിരുന്നു. വീട്ടിൽ അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് അയൽക്കാരും മകനുമെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മരണ വിവരമറിയുന്നത്. ഗോവിന്ദച്ചാമിയെന്ന് വിളിപ്പേര്; എന്തും ചെയ്യാൻ മടിക്കാത്തവനും ചാലക്കുടി: മുക്കാൽ പവനോളം വരുന്ന സ്വർണമാല സ്വന്തമാക്കാൻ സ്വന്തം അമ്മൂമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രശാന്തിന് സുഹൃത്തുക്കൾ ഇട്ട വിളിപ്പേര് ഗോവിന്ദച്ചാമി. സൗമ്യ കൊലപാതകത്തിലൂടെ കേരളം വെറുപ്പോടെ ശ്രവിച്ച അതേപേരും പ്രവൃത്തിയും അന്വർഥമാക്കുന്നതായി സാവിത്രി അന്തർജനത്തിൻെറ കൊലപാതകം. നാടിനെ നടുക്കിയ കൊലപാതകത്തിന് ഉത്തരവാദി പ്രശാന്ത് ആണെന്നറിഞ്ഞതോടെ 'കേരള ഗോവിന്ദച്ചാമി'യായി ഇയാൾ. പ്രശാന്ത് സ്വകാര്യ ബസിൽ പണി ചെയ്തു നടന്നിരുന്ന കാലത്താണ് കേരളക്കരയെ ഞെട്ടിച്ച സൗമ്യയുടെ കൊലപാതകം നടന്നത്. ആ കേസിൽ പിടിയിലായ ഗോവിന്ദച്ചാമിയെന്ന തമിഴനും ഒറ്റ കൈ മാത്രമാണുണ്ടായിരുന്നത്. പ്രശാന്തിനെ സുഹൃത്തുക്കളും ഗോവിന്ദച്ചാമി എന്നു വിളിക്കാൻ തുടങ്ങിയതും ഒറ്റക്കൈയനും കൈയിലിരിപ്പും കാരണമാണ്. ലഹരി പതിവാക്കിയ ഇയാൾ പണം തികയാതെ വന്നതോടെയാണ് അവശയായ അമ്മൂമ്മയുടെ മാലയിൽ കണ്ണുവെക്കുന്നത്. മാല കവരുന്നതിനുള്ള തക്കം നോക്കി നടന്ന ഇയാൾ വീട്ടിൽ ആരുമില്ലായെന്ന് ഉറപ്പു വരുത്തി വീട്ടിനുള്ളിൽ കടന്ന് കൊലചെയ്യുകയായിരുന്നു. ലഹരിക്കടിപ്പെട്ടു കഴിഞ്ഞാൽ എന്ത് ഹീന കൃത്യവും ചെയ്യാൻ മടിക്കാത്ത സ്വഭാവമാണിയാളുടേത്. പലപ്പോഴും അടിപിടിക്കേസുകളും മറ്റും ഇയാളുടെ പേരിലുണ്ടാവാറുണ്ട്. ഒന്നു രണ്ടു തവണ ലഹരിക്കു വേണ്ടി മോഷണവും നടത്തിയിരുന്നു. ജോലിക്കു പോകുന്ന എല്ലാവരും വൈകിയേ തിരിച്ചെത്തൂവെന്നും ആ സമയത്തിനുള്ളിൽ കേരളം കടക്കാമെന്നുമായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. പക്ഷേ ജോലിക്ക് പോയിരുന്ന കുടുംബാംഗങ്ങളിലൊരാൾ അമ്മയെന്തെടുക്കുന്നു എന്നറിയാൻ ഫോൺ ചെയ്തെങ്കിലും ആരും ഫോണെടുക്കാതായതിനെ തുടർന്ന് അയൽ വീട്ടിൽ വിളിച്ച് അമ്മയുടെ കാര്യം തിരക്കിയതാണ് കൊലപാതകം ഉടൻ പുറത്തറിയാൻ ഇടയാക്കിയത്. സംഭവമറിഞ്ഞ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തി നടത്തിയ പരിശോധനകളും തുടർന്ന് പ്രശാന്തിനെ സംശയത്തിൻെറ നിഴലിൽ നിർത്തി നടത്തിയ അന്വേഷണവുമാണ് പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ലഭിക്കാതിരുന്നതിനുള്ള കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.