സ്കൂളുകളിൽ ഹിരോഷിമ ദിനാചരണം

പെരിന്തൽമണ്ണ: യുദ്ധവെറിക്കെതിരെ മാനവികതയുടെയും സമാധാനത്തി‍ൻെറയും സന്ദേശം പകർന്ന് സ്കൂളുകളിൽ വ്യത്യസ്ത പരിപാടികൾ അരങ്ങേറി. കുന്നക്കാവ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബി‍ൻെറ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും ദീപപ്രോജ്വലനവും നടത്തി. അധ്യാപകരായ സൈതലവി, ബാലസുബ്രഹ്മണ്യൻ, സമദ്, അനീഷ്, നന്ദകുമാർ, അഭിനവ്, ജിഷ, കവിത എന്നിവർ സംസാരിച്ചു. പൂപ്പലം: ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ ഹിരോഷിമ-നാഗസാക്കി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽനിന്ന് പൂപ്പലം ജങ്ഷനിലേക്ക് റാലി നടത്തി. പ്രിൻസിപ്പൽ പി. അബ്ദുൽ ബഷീർ റാലി ഫ്ലാഗ്ഓഫ് ചെയ്തു. ഡോക്യുമൻെററി പ്രദർശനവും ചർച്ചയും നടന്നു. പെരിന്തൽമണ്ണ: ഐ.എസ്.എസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ സമാധാന റാലിയും ക്വിസ്, പെയിൻറിങ് മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സാമൂഹികശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ മനഴി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റാലി പ്രിൻസിപ്പൽ കരീം നായരുവീട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു. താഴെക്കോട്: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ യുദ്ധവിരുദ്ധ സന്ദേശ റാലി നടത്തി. സോഷ്യൽ സയൻസ് ക്ലബിൻെറയും എൻ.എസ്.എസ് യൂനിറ്റി‍ൻെറയും ആഭിമുഖ്യത്തിലാണ് റാലി നടത്തിയത്. പ്രിൻസിപ്പൽ ഡോ. എൻ സക്കീർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ടി. ഹരികുമാർ അധ്യക്ഷത വഹിച്ചു. പടം pmna2 കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ യുദ്ധവിരുദ്ധ പ്രചാരണം പടം.. pmna3 പൂപ്പലത്ത് ദാറുൽ ഫലാഹ് സ്കൂൾ വിദ്യാർഥികൾ നടത്തിയ യുദ്ധവിരുദ്ധ റാലി പടം..mpmna4 പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ യുദ്ധവിരുദ്ധ റാലി പടം..pmna6 താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.