കൊണ്ടോട്ടി: യുദ്ധവിരുദ്ധ സന്ദേശവുമായി സ്കൂളുകളിൽ ഹിരോഷിമ ദിനം ആചരിച്ചു. മലർവാടി ടീൻ ഇന്ത്യ വിദ്യാർഥികളും സോഷ്യൽ സയൻസ് ഡിപ്പാർട്മൻെറും ചേർന്ന് കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി പ്രിൻസിപ്പൽ ടി. ഷൗക്കത്തലി ഫ്ലാഗ് ഓഫ് ചെയ്‌തു. പേപ്പറിൽ കുട്ടികൾ നിർമിച്ച സഡാക്കോ പക്ഷിയെ പ്രതീകാത്മകമായി പറത്തി. സമീർ വടുതല, അബ്ദുല്ല കുരിക്കൾ, ഉഷ, സുലൈഖ, ഫാത്തിമ സുഹ്‌റ, സക്കീന, മുംതാസ് മിനി, അനു, മുഹമ്മദ് ഖാൻ, മുഹമ്മദ് സ്വാലിഹ്, ശാബ്‌ല എന്നിവർ നേതൃത്വം നൽകി. മൊറയൂർ ജി.എം.എൽ.പി സ്‌കൂളിൽ യുദ്ധവിരുദ്ധ റാലി നടത്തി. സഡാക്കോ കൊക്ക് നിർമാണം, യുദ്ധവിരുദ്ധ ക്വിസ്, പോസ്റ്റർ നിർമാണം, വിഡിയോ പ്രദർശനം എന്നിവ നടന്നു. പ്രധാനാധ്യാപകൻ അബ്ദു വിലങ്ങപുരം, അധ്യാപകരായ ലത്തീഫ് മംഗലശ്ശേരി, എം.ടി. റഷീദ്, ജിൻഷ്, നിഷാത്ത്, ഫസ്‌ന എന്നിവർ നേതൃത്വം നൽകി. പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം എച്ച്.എസ്.എസിലെ വിദ്യാർഥികൾ 1000 സഡാക്കോ കൊക്കുകളെ നിർമിച്ചു. ഇവ കൈകളിലേന്തി യുദ്ധവിരുദ്ധ റാലിയും നടത്തി. പ്രിൻസിപ്പൽ പി.സി. സൈതാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. വി.പി. അബ്ദുൽ അസീസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹിക ശാസ്ത്ര ക്ലബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തടത്തിൽപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിൻെറ കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹിരോഷിമ സന്ദേശ ഹാൾ പ്രിൻസിപ്പൽ ഡോ. എ.ജെ. സജീന വിദ്യാർഥികൾക്ക് തുറന്നുകൊടുത്തു. പി.ടി.എ പ്രസിഡൻറ് ടി. ആലിഹാജി, എൻ.എസ്.എസ് പി.എ.സി എ.കെ. സാലിഹ്, പ്രോഗ്രാം ഓഫിസർ എം. അനീഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പടം.....................me kdy markaz englis school hiroshima, me morayoor hiroshima ralyക്യാപഷൻ...... മലർവാടി ടീൻ ഇന്ത്യ വിദ്യാർഥികളും സോഷ്യൽ സയൻസ് ഡിപ്പാർട്മൻെറും ചേർന്ന് കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി മൊറയൂർ ജി.എം.എൽ.പി സ്‌കൂളിലെ കുട്ടികൾ നടത്തിയ യുദ്ധവിരുദ്ധ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.