ഊർങ്ങാട്ടിരിയിൽ വാർഷിക പദ്ധതിക്ക് അംഗീകാരമായില്ല; യു.ഡി.എഫ് സമരത്തിന് അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൻെറ വാർഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടാൻ ഭരണസമിതിക്ക് സാധിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമരത്തിലേക്ക്. ജില്ലയിൽ ഊർങ്ങാട്ടിരിക്ക് മാത്രമാണ് അംഗീകാരം നേടാൻ കഴിയാത്തതെന്നും ഇതിനാൽ ആദിവാസികൾ, പട്ടികജാതിക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായെന്നും ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൂലൈ 24ന് പദ്ധതിക്ക് അംഗീകാരം വാങ്ങിയപ്പേൾ ഭരണസമിതിയുടെ പിടിപ്പുകേടുമൂലം സമയബന്ധിതമായി പദ്ധതി തയാറാക്കി സമർപ്പിക്കാനായില്ല. കാർഷിക ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാതെ കർഷകരും പ്രയാസത്തിലാണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. കെ. അനൂപ്, കെ.കെ. ഉബൈദുല്ല, ബെന്നി പോൾ, എം.പി. മിർഷാദ്, ബീന പനമ്പിലാവ്, റസീന പാവണ്ണ, സുനിത മനോജ് എന്നിവർ സംസാരിച്ചു. ഹിരോഷിമ ദിനാചരണം പെരുവള്ളൂർ: ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് പെരുവള്ളൂർ ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് വളൻറിയർമാർ 200 സഡാക്കോ കൊക്കുകളെ നിർമിച്ച് സമാധാന സന്ദേശം നൽകി. പ്രിൻസിപ്പൽ സുഹൈൽ സാബിർ, ജിജേഷ് തേലപ്പുറത്ത്, ശശികുമാർ എന്നിവർ സംസാരിച്ചു. pHOTO: PERUVALLUR _HIROSHIMA എസ്.എസ്.എഫ് സാഹിത്യോത്സവ് സമാപിച്ചു കൊണ്ടോട്ടി: എസ്.എസ്.എഫ് കൊണ്ടോട്ടി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. നെടിയിരുപ്പ് സെക്ടർ ഒന്നും കുഴിമണ്ണ രണ്ടും പുളിയക്കോട് മൂന്നും സ്ഥാനം നേടി. കാമ്പസ് വിഭാഗത്തിൽ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഒന്നും കൊണ്ടോട്ടി കോഓപറേറ്റിവ് കോളജ് രണ്ടും സ്ഥാനം നേടി. ശമ്മാസ് കൊണ്ടോട്ടി കലാപ്രതിഭയും സഹൽ മൊറയൂർ സർഗപ്രതിഭയുമായി. സമാപന സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് സി.കെ. റാഷിദ് ബുഖാരി അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ ഹൈദ്രൂസി, ഇ.കെ. മുഹമ്മദ് കോയ സഖാഫി, കെ.പി. ശമീർ, സി. ശിബിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.