കൊണ്ടോട്ടി: പ്രഭ പ്രസ് ഉടമ നെടിയിരുപ്പ് പോത്തുവെട്ടിപ്പാറ ഊരാളത്ത് ബാലകൃഷ്ണൻ നായർ എന്ന പ്രഭ ബാലേട്ടൻെറ മരണത്തോടെ കൊണ്ടോട്ടിക്കാർക്ക് നഷ്ടമായത് സൗഹൃദ വലയങ്ങളുടെ സൂക്ഷിപ്പുകാരനെ. ശനിയാഴ്ച രാത്രി മരിച്ച ബാലേട്ടൻെറ സംസ്കാരം ഞായറാഴ്ച ഉച്ചക്ക് കുടുംബ ശ്മശാനത്തിൽ നടന്നു. മരണവാർത്തയറിഞ്ഞ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. കൊണ്ടോട്ടിയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ബാേലട്ടന് ജാതിമത ഭേദമന്യേ പ്രായ വ്യതാസങ്ങളില്ലാത്ത സൗഹൃദങ്ങളായിരുന്നു. കൊണ്ടോട്ടിയിലെ ജനകീയ ഇടപെടലിൽ മുൻപന്തിയിലുണ്ടായിരുന്നു. 1960ൽ ബാലേട്ടൻ സ്ഥാപിച്ച പ്രഭ പ്രസ് കൊണ്ടോട്ടിയിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളുടെ അച്ചുകൂടമായിരുന്നു. കൊണ്ടോട്ടിയിലെ ആദ്യത്തെ പ്രസായിരുന്നു ഇത്. പാവപ്പെട്ടർക്ക് സൗജന്യമായി കല്ല്യാണ കത്തടിച്ച് കൊടുത്തും മറ്റ സേവനങ്ങൾ നൽകിയും പ്രസ് സാധാരണക്കാരന് അത്താണിയായി. ബാലേട്ടൻെറ പ്രസിനെ ചുറ്റിപ്പറ്റിയായിരുന്നു കൊണ്ടോട്ടിയിലെ സാംസ്കാരിക-സാമൂഹിക രംഗം ചലിച്ചിരുന്നത്. വീടിനോട് ചേർന്നുള്ള പള്ളിയുമായും നല്ല ബന്ധം പുലർത്തി. കൊണ്ടോട്ടി മേഖല പ്രിേൻറഴ്സ് അസോസിയേഷന്‍ അനുശോചിച്ചു. അസോസിയേഷൻെറ മേഖല പ്രസിഡൻറായിരുന്നു. ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ കീര്‍ത്തി കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് കെ.പി. അനസ് പുളിക്കല്‍ അനുശോചന പ്രസംഗം നടത്തി. ബാലേട്ടൻെറ നിര്യാണത്തിൽ കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് അനുശോചിച്ചു. പ്രസിഡൻറ് മുസ്തഫ ശാദി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പോക്കർ ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് മുസ്തഫ, ഇ.എം. ഉമ്മർ, റസാഖ് മാസ്, യു.കെ. സൈനുദ്ദീൻ, അബ്ബാസ് അലി, സിദ്ദീഖ് ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.