പ്രഫഷനൽ ​െഡവലപ്മെൻറ്​ പ്രോഗ്രാം

പ്രഫഷനൽ െഡവലപ്മൻെറ് പ്രോഗ്രാം മഞ്ചേരി: കേരള ബാർ കൗൺസിൽ ജൂനിയർ ലോയേഴ്സ് വെൽഫെയർ കമ്മിറ്റിയുടെയും ബാർ കൗൺസിൽ ഓഫ് ഇന്ത്യ അഡ്വക്കറ്റ് വെൽഫെയർ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ജില്ല ബാർ അസോസിയേഷൻ മഞ്ചേരിയുമായി ചേർന്ന് സംസ്ഥാനതല പ്രഫഷനൽ െഡവലപ്മൻെറ് പ്രോഗ്രാം സംഘടിപ്പിച്ചു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുധീന്ദ്ര കുമാർ, അഡ്വ. കഴക്കൂട്ടം കെ.എസ്. നാരായണൻ നായർ എന്നിവർ ക്ലാസെടുത്തു. അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. സി. ശ്രീധരൻ നായർ, ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ഷാനവാസ് ഖാൻ, ജില്ല സെഷൻസ് ജഡ്ജി സുരേഷ് കുമാർ പോൾ, അഡ്വ. എം. ഉമ്മർ എം.എൽ.എ, അഭിഭാഷകരായ കെ.സി. അഷ്റഫ്, മനോജ്, കെ.കെ. നാസർ, അനിൽകുമാർ, ശ്രീനാഥ് ഗിരീഷ്, പ്രകാശ്, എസ്.കെ. പ്രമോദ്, അജിതൻ നമ്പൂതിരി, മോഹൻദാസ്, രാമൻകുട്ടി, ബി.എസ്. ഷാജി, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. പി.സി. മൊയ്തീൻ സ്വാഗതവും അഡ്വ. ഹാസിഫ് ഇക്ബാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.