മഞ്ചേരി: പുല്ലൂർ റഹ്മ ഗേൾസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ഹാഷിം ഹുദവി ഉദ്ഘാടനം ചെയ്തു. എം. ജുമാന, പി. ബാസില, പി. മുഹ്സിന, ആയിശ നിമ എന്നിവർ വിഷയാവതരണം നടത്തി. റഹ്മ ലെക്ചറർ അമീറ അധ്യക്ഷത വഹിച്ചു. മുബാറക് വാഫി കോൽമണ്ണ മോഡറേറ്ററായി. ഫാത്തിമ ഫർഹയുടെ ശിഹാബ് തങ്ങൾ കാലിഗ്രഫി അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ലത്തീഫ് വാഫി പ്രകാശനം ചെയ്തു. ശിഹാബ് തങ്ങൾ അനുസ്മരണ ഭാഗമായി കാമ്പസിൽ സോഷ്യൽ സയൻസ് ക്ലബിന് കീഴിൽ ചിത്രരചന മത്സരം, പ്രസംഗ മത്സരം, ഡോക്യുമൻെററി പ്രദർശനം എന്നിവയും 'തങ്ങൾ ഈസ് മൈൻ' കിഡ്സ് പ്രോഗ്രാമും നടന്നു. കെ.ടി. ഫിദ സ്വാഗതവും ഫാത്തിമ റിൻഷ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.