കുടുംബശ്രീ നഗരസഭതല ചന്ത ഇന്ന് തുടങ്ങും

കൊണ്ടോട്ടി: നഗരസഭയും കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി നടത്തുന്ന നഗരസഭതല ചന്ത വ്യാഴാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി കൊണ്ടോട്ടി ടൗണിൽ സർവിസ് കോഓപറേറ്റിവ് ബാങ്കിന് എതിർവശത്ത് നടക്കും. രാവിലെ 11ന് നഗരസഭ ചെയർപേഴ്സൻ കെ.സി. ഷീബ ഉദ്ഘാടനം ചെയ്യും. വിഷരഹിതമായ ജൈവ പച്ചക്കറികൾ, നാടൻ ഉൽപന്നങ്ങൾ, മായം കലർത്താത്ത ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി കുടുംബശ്രീ അംഗങ്ങൾ നിർമിക്കുന്ന വിവിധതരം ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഈ മേളയുടെ പ്രത്യേകതയാണ്. വിഷവും മായവും കലരാത്ത ഭക്ഷണം ലഭ്യമാക്കുകയും കുടുംബശ്രീ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കിവരുന്നത്. തുടർന്ന്, എല്ലാ മാസങ്ങളിലും മൂന്നുദിവസത്തെ നഗരസഭതല ചന്ത നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.