ടി. ഫറാഷുമായി സംവാദമൊരുക്കി

മഞ്ചേരി: എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പ്രചോദനം നൽകാൻ സിവിൽ സർവിസ് റാങ്ക് ജേതാവ് . സിവിൽ സർവി സ് ഉൾപ്പെടെ മത്സരപരീക്ഷകൾക്ക് അടിത്തറയിടാൻ സ്കൂൾ വിദ്യാഭ്യാസഘട്ടത്തിൽ കുട്ടികളും രക്ഷിതാക്കളും വിദ്യാലയവും ശ്രദ്ധിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്തു. സ്കൂൾ ടാലൻറ് ഹബ്ബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ രണ്ടുവർഷത്തെ എൻ.എം.എം.എസ് സ്കോളർഷിപ് ജേതാക്കൾ, യു.എസ്.എസ് വിജയികൾ, മറ്റു മത്സരപരീക്ഷ വിജയികൾ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡൻറ് പി.എം. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.എം. അബ്ദുൽ ഷുക്കൂർ, ഡോ. കുഞ്ഞിമുഹമ്മദ് പുത്തലത്ത്, പി.പി. റസാഖ്, സ്റ്റാഫ് സെക്രട്ടറി എസ്. സുനിൽ, ടി.എം. അഷ്റഫ്, കെ.എ. ജലീൽ, എം. സമദ്, പി. ഷഫ്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.