റോഡരികിലെ വെള്ളക്കെട്ടുകൾ ദുരിതമാവുന്നു

പുലാമന്തോൾ: കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ റോഡരികുകളിലെ വെള്ളക്കെട്ടുകൾ ദുരിതമാവുന്നു. പുലാമന്തോളിൽനിന്ന് തുടങ്ങി തിരുത്ത് ജങ്ഷൻ, ചക്കമ്പലം, ഗവ. ഹയർ സെക്കൻഡറി സ്കൂൾപടി, പാലൂർ അങ്ങാടി, ആലമ്പാറ, ചെമ്മലശ്ശേരി പാടം ഭാഗം, ബാങ്ക് പടി, കുണ്ടറക്കൽപടി തുടങ്ങി ഓണപ്പുടവരെയുള്ള നിരവധി സ്ഥലങ്ങളിലാണ് മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്നത്. ഇതിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതോടെ റോഡരികിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും വഴിയാത്രക്കാരുടെ മേലും അഴുക്കുവെള്ളം തെറിക്കുന്നതാണ് പതിവ്. രാവിലെയും വൈകീട്ടും നൂറുകണക്കിന് വിദ്യാർഥികൾ കടന്നുപോവുന്ന സ്കൂൾപടി പരിസരത്ത് സ്ഥിതി ചെയ്യുന്ന വെള്ളക്കെട്ടിന് വർഷങ്ങളുടെ പഴക്കമുണ്ട്. അഴുക്കുവെള്ളം ശരീരത്തിൽ തെറിക്കാതെ ഇതിലൂടെ യാത്ര ചെയ്യാനാവില്ല. തൊട്ടടുത്ത വീടുകളിലേക്ക് അഴുക്കുവെള്ളം തെറിക്കുന്നതിനാൽ വീട്ടുകാർ റോഡിൽ വീപ്പ കൊണ്ടുവന്നു സ്ഥാപിച്ചാണ് പ്രതിരോധിക്കുന്നത്. ചെമ്മലശ്ശേരി പാടം ഭാഗത്ത് വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ റോഡ് പാടെ തകർന്ന് വലിയ കുഴിയായിട്ടുണ്ട്. ഇതിന് തൊട്ടുമുന്നിലാണ് സ്കൂൾ വിദ്യാർഥികളും യാത്രക്കാരും നിൽക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രം. എന്നാൽ, റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് പരിസരവാസികൾ നിസ്സഹകരിക്കുകയാണെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.