വിരലിൽ കുടുങ്ങിയ ഇരുമ്പുവളയം ഫയർഫോഴ്സ് മുറിച്ചുമാറ്റി

പെരിന്തൽമണ്ണ: നാലു വയസ്സുകാരിയുടെ കൈവിരലിൽ കുടുങ്ങിയ ഇരുമ്പുവളയം ഫയർഫോഴ്സ് ഊരിയെടുത്തു. തൂത വാഴേങ്കടയിലെ ശിഹാബുദ്ദീൻ-റുബീന ദമ്പതികളുടെ കുഞ്ഞി‍ൻെറ കൈവിരലിലാണ് വളയം കുടുങ്ങിയത്. രണ്ടു ഡോക്ടർമാരെ സമീപിച്ചിട്ടും വളയം ഊരിയെടുക്കാനാവാതെ വന്നതോടെ പെരിന്തൽമണ്ണ ഫയർഫോഴ്സിനെ സമീപിക്കുകയായിരുന്നു. കൈയിലെ നടുവിരലിലാണ് വളയം കുടുങ്ങിയത്. അസി. സ്റ്റേഷൻ ഒാഫിസർ കെ.പി. ബാബുരാജ്, ലീഡിങ് ഫയർമാൻ അബ്ദുൽ സലീം, മുഹമ്മദലി, ഷനസ്, എസ്. അനി, സോനു, അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ ഏറെ സമയമെടുത്ത് വളയം മുറിച്ചുമാറ്റി. ഇരുമ്പുകട്ടർ ഉപയോഗിച്ചാണ് കുഞ്ഞി‍ൻെറ കൈക്ക് പരിക്കേൽക്കാതെ ഏറെ സൂക്ഷ്മതയോടെ ഊരിയെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.