അറബി ഭാഷാപഠന പരിപോഷണം: കൃതികള്‍ പ്രകാശനം ചെയ്​തു

മലപ്പുറം: അറബി ഭാഷാപഠനം കാര്യക്ഷമമാക്കുന്നതിന് സഹായകമാവുന്ന 15 അറബി രചനകള്‍ പ്രകാശനം ചെയ്തു. പരമ്പരാഗത പാഠ്യഗ്രന്ഥങ്ങളെ ശാസ്ത്രീയമായി സമീപിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കൃതികള്‍ കോഓഡിനേഷന്‍ ഓഫ് ജാമിഅ ജൂനിയര്‍ കോളജസാണ് പ്രസിദ്ധീകരിക്കുന്നത്. പാണക്കാട് നടന്ന ചടങ്ങില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ രചനകള്‍ പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കൃതികളെ പരിചയപ്പെടുത്തി. സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.