മലപ്പുറം: ചക്കയും മാങ്ങയും കശുമാങ്ങയുമെല്ലാം മികച്ച വിപണന സാധ്യതയുള്ള ഉൽപന്നങ്ങാളാക്കാൻ ഒരുങ്ങുകയാണ് കർഷകരായ വള്ളിക്കാപ്പറ്റയിലെ മന്നിയിൽ അഷ്റഫും മങ്കട പള്ളിപ്പുറത്തെ കാട്ടിൽ പീടിയേക്കൽ അസീസും. കൃഷി വകുപ്പിൻെറ സഹായത്തോടെ ഫാർമേഴ്സ് വാല്യു അഡിഷൻ യൂനിറ്റ് സ്ഥാപിച്ചാണ് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ചക്ക കൊണ്ട് പായസം, സ്ക്വാഷ്, ജാം, ചക്ക പൊരി, ചക്കക്കുരു പൗഡർ, മാങ്ങ കൊണ്ട് അച്ചാറുകൾ, ഞാലിപ്പൂവൻ പഴം കൊണ്ട് പ്രത്യേക പലഹാരം, ജാം, കശുമാങ്ങയുടെ പ്രത്യേക അച്ചാർ, കുമ്പളങ്ങ കൊണ്ട് ഹൽവ എന്നിങ്ങനെ സ്വാദിഷ്ടമായ വിഭവങ്ങൾ വാല്യു അഡിഷൻ യൂനിറ്റിലൂെട നിർമിക്കുകയാണ് ലക്ഷ്യം. രണ്ടരലക്ഷം രൂപ മാത്രം െചലവ് വരുന്ന യൂനിറ്റിന് ഒന്നര ലക്ഷം കൃഷിവകുപ്പ് നൽകി. ബാക്കി സംരംഭകർ വായ്പയെടുത്തു. മങ്കട പള്ളിപ്പുറം ഗവ. ഹൈസ്കൂളിൻെറ അടുത്ത് പ്രവർത്തനം തുടങ്ങിയ ഫാർമേഴ്സ് വാല്യു അഡിഷൻ യൂനിറ്റ് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുഹറാബി അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത, ആത്മ പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ ഗിരിജ, കൃഷി അസി. ഡയറക്ടർ മുഹമ്മദ് സക്കീർ, കൃഷി ഓഫിസർ പി. രഞ്ജിത, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. സഫിയ, സെയ്ഫുദ്ദീൻ, എ.കെ. ബാലൻ, സാബിറ, മുനീറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.