മലപ്പുറം: നാലു വ്യാപാരികളും കുടുംബവും ഇനി അന്തിയുറങ്ങുക സ്നേഹഭവനങ്ങളിൽ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പൽ യൂനിറ്റ് കമ്മിറ്റിയാണ് പട്ടർക്കടവ്, പെരുമ്പറമ്പ്, കൈനോട്, പൈത്തിനിപ്പറമ്പ് എന്നിവിടങ്ങളിൽ വീടൊരുക്കിയത്. താക്കോൽദാനം ചൊവ്വാഴ്ച കുന്നുമ്മൽ ടൗൺഹാളിൽ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ നിർവഹിച്ചു. പലിശരഹിത വായ്പ വിതരണോദ്ഘാടനവും ദ്വൈവാർഷിക ജനറൽ ബോഡി യോഗവും 2019-21 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് െമമേൻറായും കാഷ് അവാർഡും നൽകി. നഗരത്തിലെ മുതിർന്ന വ്യാപാരികളെയും ജീവനക്കാരെയും ആദരിച്ചു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അവാർഡ് വിതരണവും ഉപാധ്യക്ഷൻ പെരുമ്പള്ളി സെയ്ത് പലിശരഹിത വായ്പ വിതരണവും നിർവഹിച്ചു. കൗൺസിലർ കെ.കെ. മുസ്തഫ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവൻ, ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി ബെസ്റ്റ് മുസ്തഫ, ട്രഷറർ നൗഷാദ് കളപ്പാടൻ, ഹാറൂൻ സക്കരിയ, കെ.ടി. അക്ബർ എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികൾ: പരി ഉസ്മാൻ (പ്രസി.), പി.കെ. അബ്ദുൽ അസീസ് (ജന. സെക്ര.), എ.പി. ഹംസ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.