'സ്​നേഹ'ഭവനമൊരുക്കി വ്യാപാരികൾ

മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പൽ യൂനിറ്റ് ആഭിമുഖ്യത്തിൽ വീടില്ലാത്ത വ്യാപാരികൾക്ക് 'സ്നേഹ'ഭവനമൊരുങ്ങി. യൂനിറ്റിലെ സാമ്പത്തിക പിന്നാക്കം നിൽക്കുന്ന വ്യാപാരികൾക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം ജൂലൈ രണ്ടിന് രാവിലെ ഒമ്പതിന് ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങായുള്ള പലിശരഹിത വായ്പ പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത് നിർവഹിക്കും. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും യൂനിറ്റിലെ മുതിർന്ന വ്യാപാരികളെയും മുതിർന്ന ജീവനക്കാരെയും ആദരിക്കും. വാർഷിക ജനറൽബോഡി യോഗവും പുതിയ ഭാരവാഹി തെരെഞ്ഞടുപ്പും നടക്കും. അന്നേദിവസം യൂനിറ്റിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് പരി ഉസ്മാൻ, ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്, കെ.ടി. അക്ബർ, നൗഷാദ് കളപ്പാടൻ, പി.കെ. റഫീഖ്, പി. സാഹിർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.