IMP കസ്​റ്റഡി മരണം ............................. മെഡിക്കൽ കോളജിൽ രേഖയില്ല; കാർഡി​യാക്​ മസാജ്​ വാദവും സംശയത്തി

ഗാന്ധിനഗർ (കോട്ടയം): പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തിച്ച ികിത്സിച്ച രേഖകളോ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രേഖകളോ രജിസ്റ്ററിൽ ഇല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ. ഒ.പി വിഭാഗത്തിലെത്തിച്ചിട്ടുണ്ടെങ്കിൽ രേഖകൾ പരിശോധിച്ച ശേഷമേ പറയാൻ കഴിയൂവെന്നും അധികൃതർ പറയുന്നു. ഹൃദ്രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൻെറ ഭാഗമായി നൽകുന്ന കാർഡിയാക് മസാജ് (സി.പി.ആർ) മൂലം വാരിയെല്ല് പൊട്ടിയെന്നാണ് ഫോറൻസിക് വിഭാഗം കോടതിക്ക് കൈമാറിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.പി.ആർ നൽകുന്ന രോഗിയെ വാർഡിൽ പ്രവേശിപ്പിക്കുമെന്നും അത്ര ഗുരുതര രോഗിയെ ഒരുകാരണവശാലും ആശുപത്രിയിൽനിന്ന് പറഞ്ഞുവിടില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ പറയുന്നു. അങ്ങനെയെങ്കിൽ രാജ്കുമാറിന് ഏത് ആശുപത്രിയിലാണ് സി.പി.ആർ നൽകിയതെന്ന് ബന്ധപ്പെട്ട അധികൃതർ വിശദീകരിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചതെങ്കിൽ ഒരു ദിവസംകൊണ്ട് ഉണ്ടാകുന്ന രോഗമല്ലെന്ന് മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരും പറയുന്നു. 16ന് പുലർച്ചയാണ് രാജകുമാറിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ചത്. നടക്കാൻ കഴിയാത്തതിനാൽ സ്ട്രച്ചറിലായിരുന്നു എത്തിച്ചതെന്നും നെടുങ്കണ്ടത്തോ കോട്ടയം മെഡിക്കൽ കോളജിലോ വിദഗ്ധ കിടത്തിച്ചികിത്സ നൽകാൻ തയാറായിരുന്നെങ്കിൽ രോഗം മൂലമാണ് പ്രതി മരിച്ചതെന്ന് പറയുന്നത് വിശ്വസിക്കാമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം, ജൂൺ 20ന് കോട്ടയം മെഡിക്കൽ കോളജിലെ മൂത്രസംബന്ധമായ വിഭാഗത്തിലെ ഒ.പിയിൽ രാജ്കുമാറിനെ കാണിച്ചിട്ടുണ്ടെന്നും ഈ വിഭാഗത്തിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം സ്വകാര്യ സ്കാനിങ് സൻെററിൽ സ്കാൻ ചെയ്തിരുന്നുവെന്നും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.