യതീഷ് ചന്ദ്രയെ മാറ്റില്ല; പുതിയ ഉത്തരവിറങ്ങി

തൃശൂർ: സിറ്റി പൊലീസ് കമീഷണർ സ്ഥാനത്ത് ജി.എച്ച്. യതീഷ് ചന്ദ്രയെ നിലനിർത്തി സർക്കാർ ഉത്തരവിറങ്ങി. മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റിയപ്പോഴാണ് യതീഷ് ചന്ദ്രയെ തൃശൂരിൽ നിലനിർത്തി ആഭ്യന്തര വകുപ്പിൻെറ ഉത്തരവ്. മേയിൽ പൊലീസ് ആസ്ഥാനത്തേക്ക് സൈബർ കേസുകളുടെ ചുമതലയിലേക്ക് മാറ്റിയിരുന്നുവെങ്കിലും പ്രത്യേക അപേക്ഷയിൽ സ്ഥലം മാറ്റം ഈ മാസം 30 വരേക്ക് മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇതാണ് തൃശൂരിൽ നിലനിർത്തിയുള്ള ഉത്തരവായി ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉത്തരവെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.