കൊണ്ടോട്ടി: പ്രൈവറ്റ് ബസ് തൊഴിലാളികൾക്കെതിരെ അകാരണമായി നടക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് (എ.കെ.പി.ബി.എം) സംസ്ഥാന കമ്മിറ്റി മലപ്പുറം ജില്ല കലക്ടർ, മലപ്പുറം എസ്.പി എന്നിവർക്ക് പരാതി നൽകി. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർഥികൾ, പാരലൽ സർവിസ് നടത്തുന്ന ഓട്ടോ അടക്കമുള്ള വാഹനതൊഴിലാളികളും ബസ് തൊഴിലാളികളെ അകാരണമായി മർദിക്കുന്നതായും വളാഞ്ചേരി, തേഞ്ഞിപ്പലം, കോട്ടക്കൽ, കോഴിക്കോട് ജില്ലയിലെ ഫറോക്ക് തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ സമാനമായ കേസുകൾ നടക്കുന്നതായും ഇത്തരം വിഷയങ്ങൾക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ആൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് സംസ്ഥാന പ്രസിഡൻറ് മണിലാൽ കൊല്ലം, ജനറൽ സെക്രട്ടറി ജംഷീർ കൊണ്ടോട്ടി, ട്രഷറർ സ്വഫ്വാൻ തിരൂർ, ഫാസിൽ കക്കോടി, പി.സി.എം യൂസഫ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.