കൊണ്ടോട്ടി: എൽ.പി, യു.പി. സ്കൂൾ അസി. പരീക്ഷക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് കൊണ്ടോട്ടി മർകസിൽ ഒരു ദിവസത്തെ പരിശീലനം നൽകുന്നു. 30ന് രാവിലെ 9.30 മുതൽ വൈകുന്നേരം നാലു മണി വരെ നടക്കുന്ന പരിശീലനത്തിൽ എം.ജി യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫ. ഡോ. പി.പി. നൗഷാദ് ക്ലാസെടുക്കും. ഫോൺ : 8943767430, 9526837070 അനുസ്മരിച്ചു കൊണ്ടോട്ടി: ജനശ്രീ മിഷൻ മുൻ ബ്ലോക്ക് യൂനിയൻ ചെയർമാനും പരിസ്ഥിതി പ്രവർത്തകനും ഗാന്ധിമാർഗ പ്രവർത്തകനുമായിരുന്ന എം.പി. അബ്ദുല്ലയെ ജനശ്രീ കൊണ്ടോട്ടി ബ്ലോക്ക് യൂനിയൻ അനുസ്മരിച്ചു. ജനശ്രീ ജില്ല ചെയർമാനും കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമായ പി.എ. അബ്ദുൽ അലി ഉദ്ഘാടനം ചെയ്തു. എ.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ.കെ. ആലിബാപ്പു മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് വാഴയൂർ, സത്യൻ പുളിക്കൽ, കെ.വി ഹമീദ്, സി. പ്രമേഷ്, നാണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.