മഞ്ചേരി: ലഹരിവിരുദ്ധ ദിനത്തിൽ സൗജന്യ സേവനവുമായി വയർമാൻമാർ. മഞ്ചേരി നഗരസഭയിലെ അയനിക്കുത്ത് കോളനിയിൽ പാലിയേറ് റിവിൻെറ പരിചരണത്തിൽ കഴിയുന്ന യുവതിയുടെ വീട്ടിലേക്കാണ് സാധന സാമഗ്രികളടക്കം സൗജന്യ വയറിങ് ജോലികൾ ചെയ്തു നൽകിയത്. ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ ആൻഡ് കോൺട്രാക്ടേഴ്സ് എകോപന സമിതി മഞ്ചേരി ഡിവിഷൻെറ നേൃത്വത്തിലാണ് പ്രവൃത്തികൾ നടത്തിയത്. ജില്ല വൈസ് പ്രസിഡൻറ് മൊയ്തീൻ തൃക്കലങ്ങോട്, ഡിവിഷൻ ജോ. സെക്രട്ടറി ജംഷിദ് തൃക്കലങ്ങോട്, ട്രഷറർ ശ്യാം തൃക്കലങ്ങോട്, വൈസ് പ്രസിഡൻറ് മജീദ് പുല്ലൂർ, മഞ്ചേരി യൂനിറ്റ് പ്രസിഡൻറ് ഇബ്രാഹിം വേട്ടേക്കോട്, സെക്രട്ടറി ഹസ്കർ പയ്യനാട്, ട്രഷറർ മുരളി മഞ്ചേരി, ജോ. സെക്രട്ടറി അഫ്സൽ പുല്ലൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.