കുന്നക്കാവ്: ഹിൽടോപ്പ് പബ്ലിക് സ്കൂളിൽ വായനാ വാരാഘോഷ സമാപനച്ചടങ്ങ് കവിയും എഴുത്തുകാരനുമായ മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. ചിത്രരചന, കവിതാലാപനം, സ്പെല്ലിങ് കോണ്ടസ്റ്റ്, കൊളാഷ് നിർമാണം, വായന മത്സരം, പുസ്തക നിരൂപണം, പ്രസംഗം, കഥ, കവിത രചന മത്സരങ്ങൾ തുടങ്ങിയവ നടന്നു. പ്രിൻസിപ്പൽ റഅ്ഫത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എ.എം. അബ്ദുൽ ഖാദർ, ഹാരിസ് എന്നിവർ സംസാരിച്ചു. പ്രമീള സ്വാഗതം പറഞ്ഞു. വിദ്യാർഥികളായ അൻഫസ്, നിദ നൗഷാദ്, നുഹ ജബിൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പടം കുന്നക്കാവ് ഹിൽടോപ്പ് പബ്ലിക് സ്കൂളിൽ വായന വാരാഘോഷ സമാപനം കവി മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.