മങ്കട: ഗവ. ഹൈസ്‌കൂള്‍ എസ്.പി.സി, ജെ.ആര്‍.സി, ലഹരിവിരുദ്ധ ക്ലബ്, ഗാന്ധിദര്‍ശന്‍ യൂനിറ്റുകളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജനബോധന യാത്രയും സന്ദേശ പ്രചാരണ സദസ്സും സംഘടിപ്പിച്ചു. മങ്കട എസ്.ഐ കെ. സതീഷ് ഫ്ലാഗ് ഓഫ് ചെയ്തു. െഡപ്യൂട്ടി എച്ച്.എം കെ.പി. റുഖിയ, പി. അന്‍വര്‍ ബഷീര്‍, പി.പി. ഷാനവാസ്, പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഇ. അബ്ദുസ്സാജിര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിത്രം: Mankada janabodana: മങ്കട ഗവ. ഹൈസ്‌കൂള്‍ ജനബോധന യാത്ര മങ്കട എസ്.ഐ. കെ. സതീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു കൂട്ടില്‍: കെ.എഫ്.സി ക്ലബും മലപ്പുറം ചൈല്‍ഡ് ലൈനും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണവും വിഡിയോ പ്രദര്‍ശനവും നടത്തി. പെരിന്തല്‍മണ്ണ റേഞ്ച് എക്‌സൈസ് ഓഫിസര്‍ രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ സി.പി. സലീം ബോധവത്കരണം നടത്തി. കെ. ഇസ്ഹാഖ് അലി സ്വാഗതവും യു.പി. സഫീര്‍ നന്ദിയും പറഞ്ഞു. മങ്കട: അല്‍ അമീന്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മങ്കട ടൗണില്‍ റാലി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ടി. അബ്ദുസ്സമദ്, ഒ.പി നൗഷാദ് എന്നിവര്‍ സംസാരിച്ചു. ഫര്‍സിന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.