കൊണ്ടോട്ടി: സഖാവ് കെ.ടി. സാലിഹ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പ്രമേഹ, രക്തസമ്മർദ ക്യാമ്പ് മലപ്പുറം ഡി.എം.ഒ ടെക്നിക്കൽ അസിസ്റ്റൻറ് എം. വേലായുധൻ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ യൂസുഫ് കമാൽ അധ്യക്ഷത വഹിച്ചു. പി. കൃഷ്ണൻ, കെ.പി. മറിയുമ്മ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ആലുങ്ങൽ അസീസ് സ്വാഗതവും കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു. സാമൂഹിക ശാസ്ത്ര ക്ലബ് കൊണ്ടോട്ടി: കൊണ്ടോട്ടി സബ് ജില്ല സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തക സമിതി യോഗം കൊണ്ടോട്ടി ബി.ആർ.സിയിൽ ചേർന്നു. കഴിഞ്ഞവർഷത്തെ മികച്ച സാമൂഹിക ശാസ്ത്ര ക്ലബുകളായി പി.പി.എം.എച്ച്.എസ്.എസ് കൊട്ടുകര, ഇ.എം.ഇ.എ.എച്ച്.എസ്.എസ് കൊണ്ടോട്ടി, പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ് കക്കോവ്, ജി.യു.പി സ്കൂൾ ചാലിയപ്രം എന്നീ സ്കൂളുകളെ െതരഞ്ഞടുത്തു. ഇവർക്കുള്ള കാഷ് അവാർഡ് കൊണ്ടോട്ടി എ.ഇ.ഒ എ. ദിവാകരൻ നിർവഹിച്ചു. ബി.പി.ഒ എം.പി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സാമൂഹിക ശാസ്ത്ര എസ്.ആർ.ജി അംഗം ബി.എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. പുതിയ കൺവീനറായി എൻ.ഇ. അബൂഹാമിദ്, ജോ. കൺവീനർമാരായി ബഷീർ തൊട്ടിയൻ, സി. ഉഷാകുമാരി എന്നിവരെയും െതരഞ്ഞടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.