ആനക്കയം ഉപതെരഞ്ഞെടുപ്പ്; 73 ശതമാനം പോളിങ്

മഞ്ചേരി: ആനക്കയം പഞ്ചായത്തിലെ പത്താംവാർഡ് നരിയാട്ടുപാറയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. 73 ശതമാനം പോ ളിങ്ങാണ് രേഖപ്പെടുത്തിയത്. 1490 വോട്ടർമാരിൽ 1069 വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. ആനക്കയം കിടങ്ങയം റോസ് പബ്ലിക് സ്കൂൾ, ചെറയങ്ങാട് അംഗൻവാടി എന്നിവിടങ്ങളിലായിരുന്നു ബൂത്തുകൾ സജ്ജീകരിച്ചിരുന്നത്. രണ്ട് ബൂത്തുകളിലും കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ഘട്ടംഘട്ടമായി വോട്ടമാരെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. യു.ഡി.എഫിനായി വി.പി. ഹനീഫയും സി.പി.എമ്മിനായി പി. ഇസ്മായീലുമാണ് മത്സരിച്ചത്. പഞ്ചായത്ത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന സി.പി. അബ്ദുർറഹിമാൻ രാജിവെച്ച് വിദേശത്തേക്ക് പോയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 707 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാർഥി വിജയിച്ചത്. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.